രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു; ബെഞ്ചമിൻ ലിസ്റ്റിനും,ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനും പുരസ്‌കാരം

ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. അസിമെട്രിക്ക് ഓര്‍ഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് നോബേല്‍.

രണ്ടായിരം വരെ രണ്ട് തരം ഉത്പ്രേരണങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. ഈ രണ്ട് ശാസ്ത്രജ്ഞരും ചേര്‍ന്നാണ് മൂന്നാമതൊരു തരം കറ്റാലിസിസ് സാധ്യമാണെന്ന് കണ്ടെത്തിയത്. ചെറിയ ജൈവ കണികകളെ ഉപയോഗിച്ച്‌ രാസപ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ഇവര്‍ കണ്ടെത്തി. ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് ബെഞ്ചമിന്‍ ലിസ്റ്റ്. മാക്മില്ലന്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News