സുഹൃത്തിന്റെ പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ദുരിതത്തിലായി യുവാവ്

സുഹൃത്തിന്റെ പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ദുരിതത്തിലായിരിക്കുകയാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രഞ്ജു. കരള്‍ ദാനം ചെയ്തതിനു പിന്നാലെ പക്ഷാഘാതം വന്ന് ശരീരം പൂര്‍ണ്ണമായും തളര്‍ന്നതോടെയാണ് രഞ്ജുവിന്റെ ജീവിതം ദുരിതത്തിലായത്. ജീവിതത്തിലേക്ക് തിരികെയെത്താന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ യുവാവ്.

ഒരു വര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ നിന്ന് അവധിക്കായി നാട്ടിലെത്തിയ രഞ്ജു സുഹൃത്തിന്റെ കണ്ണീരില്‍ കലര്‍ന്ന യാചനയില്‍ മനസുരുകിയാണ് സ്വന്തം കരള്‍ സുഹൃത്തിന്റെ പിതാവിനായി പകുത്തു നല്‍കിയത്. എന്നാല്‍ സൗഹൃദത്തിന്റെ കണ്ണീരൊപ്പാന്‍ സ്വന്തം അവയവം നല്‍കാന്‍ തയ്യാറായ രഞ്ജുവിന് പക്ഷേ വിധി സമ്മാനിച്ചത് ദുരിത കിടക്കയായിരുന്നു.

കരള്‍ നല്‍കിയതിനു പിന്നാലെ പക്ഷാഘാതം ബാധിച്ച് രഞ്ജുവിന്റെ ജീവിതവും കിടക്കയിലായി. ശസ്ത്രക്രിയയില്‍ വന്ന വീഴ്ചയാണ് രഞ്ജുവിനെ ഈ ദുരിതത്തിന് കാരണമെന്ന് സഹോദരി രഷ്മി പറയുന്നു. പക്ഷാഘാതം വന്നതിനു പിന്നാലെ സുഹൃത്തും രഞ്ജുവിനെ തിരിഞ്ഞുനോക്കിയിട്ടില്ല.

നിലവില്‍ 10 ലക്ഷം രൂപയാണ് രഞ്ജുവിന്റെ ശസ്ത്രക്രിയക്ക് ആവശ്യം. എന്നാല്‍ ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ കണ്ണീര്‍ വാര്‍ക്കുകയാണ് രഞ്ജുവും അനുജത്തിമാരും. അവയവദാനത്തിന്റെ മികച്ച മാതൃക കാട്ടിയ രഞ്ജുവിന് സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആണ് ഈ കുടുംബം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News