
ഉത്തര്‍പ്രദേശിലെ ലംഖിപ്പൂകരിലെ കര്‍ഷക കുട്ടക്കൊലയ്ക്ക് പിന്നാലെ ഹരിയാനയിലും കര്‍ഷകര്‍ക്ക് നേരെ വധശ്രമം. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ആളുകളുടെ ഇടയിലേക്ക് ബിജെപി എംപി നെയ്യാബ് സിങ് സെയ്‌നി സഞ്ചരിച്ച കാർ ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായി ഹരിയാനയിലെ കർഷകർ പറഞ്ഞു.
പരിക്കേറ്റ കര്‍ഷകനെ നരിന്‍ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഒക്ടോബർ 10 ന് പൊലീസ് സ്റ്റേഷൻ ഘെരാവോ അല്ലെങ്കിൽ വലയം ചെയ്യുമെന്ന്കർഷകർ പറഞ്ഞു.
അതേസമയം,നരിന്‍ഗഡിലെ സൈനി ഭവനിൽ നടന്ന പരിപാടിയിൽ കുരുക്ഷേത്ര എംപിയായ നെയ്യാബ് സിങ് സെയ്‌നിയും സംസ്ഥാന ഖനന മന്ത്രി മൂൽ ചന്ദ് ശർമ്മ ഉൾപ്പെടെയുള്ള മറ്റ് പാർട്ടി നേതാക്കളും പങ്കെടുത്തിരുന്നു. ബിജെപി നേതാക്കളുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഒരു വലിയ സംഘം സൈനി ഭവനു പുറത്ത് തടിച്ചുകൂടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here