സമരം പിൻവലിക്കാൻ കോ‍ഴ ;  കെപിസിസി ജനറൽ സെക്രട്ടറിയ്ക്കെതിരെ കേസെടുത്ത് പൊലീസ് 

കോഴി പ്ലാന്റിലെ സമരം പിൻവലിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി കോഴ വാങ്ങിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കമ്പനിയുടെ ഉടമ നൽകിയ പരാതിയിലാണ് പൊലീസ്നടപടി.

420 506(1)ഐപിസി വകുപ്പുകൾ പ്രകാരം വഞ്ചനാകുറ്റം ഭീഷണിപ്പെടുത്തുക എന്ന കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. കോഴി മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരായ സമരം അവസാനിപ്പിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ 15 ലക്ഷം രൂപ കോഴ ചോദിച്ചെന്നും കേശവദാസപുരത്ത് വെച്ച് തന്റെ ബിസിനസ്സ് പങ്കാളികൾ 5 ലക്ഷം രൂപ എം.എം.നസീറിന് കൈമാറിയെന്ന് ആരോപിച്ചാണ് നൈസ് അപ്പ് ഓർഗാനിക് പ്രോഡക്റ്റ് കമ്പനി ഉടമ ഷജിലാൽ പൊലീസിനു പരാതി നൽകിയത്.

പണം കൈമാറുന്നതിന് യൂത്ത് കോൺഗ്രസ് നേതാവ് ഫൈസൽ കുളപ്പാടവും കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദർശ്ഭാർഗവനും സാക്ഷികളായിരുന്നു വെന്നും പരാതിയിൽ പറയുന്നു.കെപിസിസിയെ വിശ്വാസമില്ലാത്തതിനാലാണ് പോലീസിനെ സമീപിച്ചതെന്നും ഷജിലാൽ പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 6ാം തീയതി രാത്രി 9.30 തോടെ തിരുവനന്തപുരത്ത് കേശവദാസപുരത്ത് വെച്ച് കമ്പനിയുടെ പാർട്ടറായ ഷാജഹാനും. തന്റെ സുഹൃത്ത് ഫൈസൽ കുളപ്പാടവും,ഡ്രൈവർ നിഷാദിനേയും കാറിനുള്ളിലിരുന്ന കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവനേയും സാക്ഷി നിർത്തിയാണ് 5 ലക്ഷം രൂപ കൈമാറിയെന്നും ഷജിലാലിന്റെ പരാതിയിൽ പറയുന്നു.

കമ്പനിയുടെ മറ്റൊരു പാർട്ടണറായ അബ്ദുൽ സമദാണ് കോഴപണം കൈമാറിയതെന്നും ഷജിലാലിന്റെ പരാതിയിൽ പറയുന്നു.കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീറിനെ പൊലീസ് ചോദ്യം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News