ഇവന്‍ ഇനി ചില്ലറക്കാരനല്ല; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി കുല്‍ഫി ഇഡ്ഡലി

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് ഇഡ്ഡലി. സാമ്പാറിനും ചട്‌നിയ്ക്കുമൊപ്പം നല്ല പൂപോലെയുള്ള ചൂട് ഇഡ്ഡലി കൂട്ടി കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം മറ്റാെരു ആഹാരത്തിനും നല്‍കാന്‍ കഴിയില്ല എന്നതാണ് സത്യം. ഇപ്പോള്‍ സോഷ്യല്‍മീഡിയയയില്‍ വൈറലാകുന്നതും ഒരു വെറൈറ്റി ഇഡ്ഡലി ആണ്.

ഐസ്‌ക്രീം രൂപത്തിലുള്ള ‘കോല്‍ ഇഡ്ഡലിയുമായി’ ബെംഗളൂരുവിലെ ഒരു ഹോട്ടല്‍ രംഗത്തെത്തിയിരിക്കുകയാണ്.

കണ്ടാല്‍ ഐസ്‌ക്രീം എന്ന് തോന്നുന്ന കുല്‍ഫി ഇഡ്ഡലി ബെംഗ്ലൂരുവില്‍ ട്രെന്‍ഡിങ്ങാണ്.

ബെംഗ്ലൂരുവിലെ കൊളമ്പോ ഇഡ്ഡലി ഹൗസ് പുറത്തിറക്കിയ ന്യൂജെന്‍ ഇഡ്ഡലിയാണ് വൈറലായിരിക്കുന്നത്.

ഐസ്‌ക്രീം ഇഡ്ഡലി, കോല്‍ ഇഡ്ഡലി, കുല്‍ഫി ഇഡ്ജലി, ന്യൂജെന്‍ ഇഡ്ഡലി എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ്.

സംഭവം ട്രെന്‍ഡിങ് ആയതോടെ കൊളംബോ ഹോട്ടലില്‍ കോല്‍ ഇഡ്ഡലി ചോദിച്ച് എത്തുന്നവരുടെ തിരക്കാണ്.

രൂപവ്യത്യാസം ഉണ്ടെങ്കിലും രുചി പഴയത് തന്നെയുള്ള ഇഡ്ഡലിയ്ക്ക് 39 രൂപയാണ് വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News