‘ഇത് ദുരന്തമാണ്, മണ്ണിൽ രക്തം വീണിരിക്കുന്നു’ അസം കൊലപാതകത്തിനെതിരെ ഗുവാഹത്തി ഹൈക്കോടതി

അസമിലെ ധോൽപൂരിൽ കുടിയൊഴിപ്പിക്കലിനിടെ രണ്ട് സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ അസം സർക്കാറിൽ നിന്ന് വിശദീകരണം തേടി ഗുവാഹത്തി ഹൈക്കോടതി. സംഭവം ദൗർഭാഗ്യകരവും ദുരന്തവുമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മൂന്നാഴ്ചക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

‘ഇത് ദൗർഭാഗ്യകരമായ സംഭവമാണ്. ഇത് ദുരന്തമാണ്. സർക്കാറിൽ നിന്ന് ഞങ്ങൾ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെടുന്നു. മൂന്ന് ജീവനുകൾ നഷ്ടമായ പ്രശ്‌നമാണിത്. മണ്ണിൽ രക്തം വീണിരിക്കുന്നു. ഹർജി സമർപ്പിച്ചത് ഒരു രാഷ്ട്രീയക്കാരനാണ് എന്നാണ് നിങ്ങളുടെ വാദമെങ്കില്‍ അതിൽ ഞങ്ങൾക്കൊന്നും പറയാനില്ല’ – കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സിജെ ധുലിയ പറഞ്ഞു. ജസ്റ്റിസ് ധുലിയയ്ക്ക് പുറമേ, ജസ്റ്റിസ് സൗമിത്ര സൈകിയയും ബഞ്ചിലുണ്ടായിരുന്നു.

അസം പ്രതിപക്ഷ നേതാവ് ദെബാബത്ര സൈകിയയാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ധോൽപൂരിൽ നടക്കുന്നത് നിർബന്ധിത കുടിയൊഴിപ്പിക്കലാണെന്നും അത് നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്നുമാണ് ദെബാബത്ര ആവശ്യപ്പെട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

മൃതദേഹത്തിന് മുകളിൽ ചാടുന്ന ഫോട്ടോഗ്രാഫർ ബിജോയ് ബോനിയയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചിരുന്നത്. മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിങ്ങാണ് ഹർജിക്കാരനു വേണ്ടി കോടതിയിൽ ഹാജരായത്. കുടിയൊഴിപ്പിക്കുന്നതിന് മുമ്പ് നിർബന്ധിത സാമൂഹിക പ്രത്യാഘാത പഠനം നടത്തണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന് വിരുദ്ധമാണ് നിലവിലെ കുടിയൊഴിപ്പിക്കൽ എന്നും അദ്ദേഹം വാദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News