വീട്ടിനുള്ളിലെ അസാധാരണ മുഴക്കം; കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തി

കോഴിക്കോട് പോലൂരിൽ വീട്ടിനുള്ളിലെ അസാധാരണ മുഴക്കത്തെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധർ പരിശോധന നടത്തി. ഭൂമിക്കടിയിലെ മണ്ണൊലിപ്പാണ് മുഴക്കത്തിന് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തിയിരുന്നു. ഇലക്ട്രിക്കൽ റെസിസ്റ്റിവിറ്റി സ്റ്റഡിയാണ് നടത്തുന്നത്.

കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. ബിപിൻ പീതാംബരന്റെ നേതൃത്വത്തിലാണ് പരിശോധന. ഇലക്ട്രിക്കൽ റസിസ്റ്റിവിറ്റി പഠനത്തിലൂടെയാണ് സംഘം വിവരങ്ങൾ ശേഖരിക്കുന്നത്.ഭൂമിക്കടിയിലേക്ക് വൈദ്യുതി കടത്തിവിട്ട് അടിത്തട്ടിലെ ഘടന മനസിലാക്കുകയാണ് പഠന രീതി. മണ്ണൊലിപ്പ്മൂലം ഭൂമിക്കടിയിൽ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ടോ എന്നും വിദഗ്‌ധ സംഘം പരിശോധിക്കുന്നുണ്ട്.

മുഴക്കംകേൾക്കുന്ന വീടിന് സമീപത്തെ നാലു പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. അതേ സമയം ബിജുവിന്റെവീടിന് സമീപത്തുള്ള മൂന്ന് വീട്ടുകാരെ കൂടി പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിൽ നിന്ന് വിരമിച്ച ഡോ. ജി ശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഒരാഴ്ച മുൻപ് വീട്ടിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു.

അജ്ഞാത ശബ്ദത്തിന്റെ ഉറവിടം ഭൂമിക്കടിയിലെ മണ്ണൊലിപ്പാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്ന് പഠനം അവസാനിപ്പിച്ചത്. ഡോ. ജി ശങ്കറിന്റെ പ്രാഥമിക നിഗമനം ഉറപ്പിക്കാനാണ് പോലൂരിലെ തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലുംപരിസര പ്രദേശങ്ങളിലും വിദഗ്ദ്ധ സംഘം വീണ്ടും പരിശോധന നടത്തുന്നത്. രണ്ട് ദിവസങ്ങളിലായി നടത്തുന്ന പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News