കര്‍ഷക കൊലപാതകം; ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യല്‍ നോട്ടീസ്

യുപിയിലെ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യല്‍ നോട്ടീസ് അയച്ച് യുപി പൊലീസ്.

 കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി. ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത യുപി പൊലീസ് നടപടിയില്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് യുപി പൊലീസ് നടപടി സ്വീകരിച്ചത്.

ആഷിഷ് മിശ്ര സംഭവ സമയത്ത് കാറില്‍ ഉണ്ടായിരുന്നെന്നും കര്‍ഷകര്‍ക്ക് നേരെ വെടി ഉതിര്‍ത്തെന്നും എഫ്‌ഐആര്‍ ഇല്‍ യുപി പൊലീസ് ഉള്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആരെയൊക്കെ അറസ്റ്റ് ചെയ്തെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കാന്‍ ഇരിക്കവേയാണ് ആശിഷ് മിശ്രക്ക് യുപി പൊലീസ് സമന്‍സ് അയച്ചത്.

അതേസമയം ലംഖിപൂരിലേക്ക് മാര്‍ച്ച് ചെയ്ത കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. സഹാറന്‍പൂരില്‍ വെച്ചാണ് മാര്‍ച്ച് തടഞ്ഞ് പൊലീസ് സിദ്ദുവിനെ കസ്റ്റഡിയിലെടുത്തെത്. സിദ്ദുവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധവുമായി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News