നയങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ല, കോൺഗ്രസിന്‍റെ നയം ബിജെപി തീവ്രമായി നടപ്പിലാക്കുന്നു: മുഖ്യമന്ത്രി 

നയങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കോൺഗ്രസിന്‍റെ നയം ബിജെപി തീവ്രമായി നടപ്പിലാക്കുന്നു. കോൺഗ്രസ് പാഠം പഠിക്കുന്നില്ല. നേതൃനിരയിൽ വിരാജിച്ചിരുന്നവർ ആണ് കോൺഗ്രസ് വിടുന്നത്.

കോൺഗ്രസിൽ നിന്ന് രാജി വെച്ച് സിപിഐമ്മില്‍ ചേർന്ന നേതാക്കൾക്ക് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി നൽകുന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വർഗ്ഗീയതയോട് വിട്ടുവീഴ്ച്ച പാടില്ല. ബി ജെ പിയും കോൺഗ്രസും തമ്മിൽ വ്യത്യാസം ഇല്ലെന്നും ബിജെപിയുടെ സാമ്പത്തിക നയത്തെ തള്ളി പറയാൻ കോൺഗ്രസിന് കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗോവ ,കർണ്ണാടക ,അരുണാചൽ പ്രദേശ് എന്നിവിടങ്ങളില്‍ കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഭരണം ബിജെപിയ്ക്ക് ലഭിച്ചു. ത്രിപുരയിൽ കോൺഗ്രസ് ഒന്നടങ്കം ബിജെപിയിൽ ചേർന്നു.

കാണാൻ ചെല്ലുന്ന നേതാക്കളെ പട്ടിക്ക് സമമായി കോൺഗ്രസ് നേതാക്കൾ കാണുന്നു. പുതിയ ചിത്രം കേരളത്തിന് അനുഗുണമാണ്.  കേരളത്തിൽ കോൺഗ്രസ് വിടുന്നവർ സിപിഐഎമ്മിനൊപ്പം ചേരുന്നു. അന്ധമായ മാർക്സിസ്റ്റ് വിരോധം ചിലര്‍ പ്രചരിപ്പിക്കുന്നു.

കേരളത്തിലെ കോൺസിനെ നയിക്കുന്നത് സംഘപരിവാർ മനസ് ഉള്ളവർ എന്ന് അനിൽ കുമാർ പറഞ്ഞു. നിങ്ങൾ നല്ലൊരു തീരുമാനം എടുത്തു. കാലഘട്ടത്തിന് യോജിച്ച തീരുമാനം. നിറഞ്ഞ മനസോടെ സിപിഐഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News