അയ്യപ്പനും കോശിയും തെലുങ്കിലെത്തുമ്പോള്‍ കണ്ണമ്മയും റൂബിയുമായി തകര്‍ത്താടാന്‍ നിത്യയും സംയുക്തയും

പൃഥ്വിരാജും ബിജുമേനോനും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് മലയാള ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കാണ് ഭീംല നായക്. പവന്‍ കല്ല്യാണാണ് ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്.

ആരാധകരെല്ലാം കണ്ണുനട്ടിരിക്കുന്നത് സിനിമയില്‍ കണ്ണമ്മയായും റൂബിയായും അഭിനയിക്കുന്നത് അരാണെന്ന് അറിയാനാണ്. ഇപ്പോള്‍ ആരാണ് ഇവര്‍ക്ക് പകരം തെലുങ്ക് റീമേക്കില്‍ അഭിനയിക്കുന്നത് എന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. കുറച്ച് സമയം മാത്രമേ സ്‌ക്രീനില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ശക്തമായ കഥാപാത്രങ്ങളായിരുന്നു കണ്ണമ്മയും റൂബിയും.

നായികാ നിരയിലെ ശക്തമായ കഥാപാത്രമായ കണ്ണമ്മയായി എത്തുന്നത് നടി നിത്യ മേനോന്‍ ആണ്. നേരത്തെ മലയാളത്തില്‍ നടി ഗൗരി നന്ദ ആയിരുന്നു കണ്ണമ്മ ആയി എത്തിയത്.

അന്ന രാജന്‍ അവതരിപ്പിച്ച പൃഥ്വിരാജിന്റെ ഭാര്യ റൂബിയായി സംയുക്ത മേനോന്‍ എത്തും. സംയുക്തയുടെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന്‍ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജനുവരി 12ന് തിയേറ്ററുകളിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News