ദില്ലി യൂണിവേഴ്സിറ്റി മലയാളി വിദ്യാർഥികൾക്കെതിരെ വർഗീയ പരാമർശം; പ്രൊഫസര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് ജോണ്‍ബ്രിട്ടാസ് എംപിയുടെ കത്ത് 

ദില്ലി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രൊഫസറിന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തെഴുതി. വിദ്യാര്‍ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനും മതസ്പര്‍ധ വളര്‍ത്താനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരാമര്‍ശമെന്ന് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു.

കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ടെന്നും ദില്ലി യൂണിവേഴ്‌സിറ്റിയിലേക്ക് ഇടത് പക്ഷം വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുകയാണെന്നുമായിരുന്നു കിറോരിമല്‍ കോളേജിലെ പ്രൊഫസ്സര്‍ രാകേഷ് കുമാര്‍ പാണ്ഡേയുടെ വിവാദ പരാമര്‍ശം.

പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചത്. ഇത്തരം വര്‍ഗീയ പരാമര്‍ശം കേരളത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാന്നെന്നും എംപി ചൂണ്ടിക്കാട്ടി.

പരാമര്‍ശം നടത്തിയ രാകേഷ് കുമാര്‍ പാണ്ഡേയ്ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 1860ആം വകുപ്പ് പ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News