
ലഖിംപുരില്‍ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ലവ് കുശ്, ആശിഷ് പാണ്ഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം യുപിയിലെ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യല്‍ നോട്ടീസയച്ചു. ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത യുപി പൊലീസ് നടപടിയില്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് യുപി പൊലീസ് നടപടി സ്വീകരിച്ചത്.
ആഷിഷ് മിശ്ര സംഭവ സമയത്ത് കാറില്‍ ഉണ്ടായിരുന്നെന്നും കര്‍ഷകര്‍ക്ക് നേരെ വെടി ഉതിര്‍ത്തെന്നും എഫ്‌ഐആര്‍ ഇല്‍ യുപി പൊലീസ് ഉള്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആരെയൊക്കെ അറസ്റ്റ് ചെയ്തെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കാന്‍ ഇരിക്കവേയാണ് ആശിഷ് മിശ്രക്ക് യുപി പൊലീസ് സമന്‍സ് അയച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here