രാകേഷ് കുമാർ പാണ്ഡെയെ പോലുള്ളവർ അധ്യാപകരായി തുടരേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം:ജോൺ ബ്രിട്ടാസ് എം പി
രാകേഷ് കുമാർ പാണ്ഡെയെ പോലുള്ളവർ അധ്യാപകരായി തുടരേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം എന്ന് ജോൺ ബ്രിട്ടാസ് എം പി. കേരളത്തിൽ നിന്ന് മറ്റ് സർവകലാശാലകളിൽ എത്തുന്ന വിദ്യാർത്ഥികൾക്കെതിരെ ആക്ഷേപവുമായി ഡൽഹി സർവകലാശാല പൊഫസർ രംഗത്തെത്തി. .കേരളത്തിലെ വിദ്യാർത്ഥിക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയില്ലെന്നും മാർക്ക് ജിഹാദാണെന്നാണ് പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെ ആരോപിച്ചു.രാകേഷ് കുമാർ പാണ്ഡെയുടെ വർഗീയ പരാമർശം ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന് കത്തയക്കുകയുണ്ടായി.
ജോൺ ബ്രിട്ടാസ് എം പിയുടെ വാക്കുകൾ
കേരളത്തെ അവഹേളിക്കാനും സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും എന്തിനെയും ഏതിനെയും ലാക്കാക്കുക എന്നത് ഒരു രീതിയായി മാറി കഴിഞ്ഞു. വിദ്യാഭ്യാസവും സാക്ഷരതയും ഉൾപ്പടെ സാമൂഹിക സൂചകങ്ങളുടെ കാര്യത്തിൽ പാശ്ചാത്യ ലോകത്തോട് കിടപിടിക്കുന്ന കേരളത്തിലെ വിദ്യാർഥികളെ അപമാനിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഡൽഹി സർവകലാശാലയിലെ അധ്യാപകൻ രാകേഷ് കുമാർ പാണ്ഡെ.
മലയാളി വിദ്യാർഥികൾ ഡൽഹി കോളേജുകളിൽ അഡ്മിഷൻ നേടുന്നതിനോടാണ് അദ്ദേഹത്തിന്റെ കലിപ്പ്.അദ്ദേഹം ജനിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യയിലെ ഒട്ടുമിക്കവാറും നഗരങ്ങളിലെ കോളേജുകളിൽ ശ്രദ്ധേയമായ ഇടം നേടിയിരുന്നവരാണ് മലയാളി വിദ്യാർഥികൾ.
ഡൽഹി സർവകലാശാലയിലെ പ്രൊഫസ്സർ തന്റെ വാക്കുകളിൽ വർഗീയവിഷം കൂടി ചാലിച്ചിട്ടുണ്ട്.’മാർക്ക് ജിഹാദ്’ എന്നൊരു പുതിയ പദം തന്നെ അദ്ദേഹം കണ്ടെത്തി.ഇത്തരക്കാരൊക്കെ അധ്യാപകരായി തുടരേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.