കഞ്ചാവ് കടത്ത്; ആർഎസ്എസ്- ബിജെപി മുൻ പ്രാദേശിക നേതാവുൾപ്പെടെ മൂന്ന് പേർ പിടിയില്‍

ആർ എസ് എസ് – ബി ജെ പി മുൻ പ്രാദേശിക നേതാവുൾപ്പെടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. കുന്നംകുളം ആനയക്കൽ കാണിപ്പയ്യൂർ സ്വദേശി സജീഷ്, ദീപു, രാജി എന്നിവരാണ് പിടിയിലായത്.

സജീഷ് യുവമോർച്ച കുന്നംകുളം മുൻ മുനിസിപ്പൽ സെക്രട്ടറിയായിരുന്നു. വിശാഖ പട്ടണത്ത് നിന്ന് ട്രെയിനിൽ കഞ്ചാവ് തൃശൂരിലേക്ക് കടത്താനായിരുന്നു ശ്രമം.

4 കിലോ 800 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സജീഷിനെതിരെ രാഷ്ട്രീയ കൊലപാതക ശ്രമത്തിനുൾപ്പെടെ 10 കേസുകളുണ്ട്. മൂന്ന് പേരും പോക്സോ കേസിലും പ്രതികളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News