വ്യവസായ-അക്കാദമിക് പങ്കാളിത്തത്തിൽ നേട്ടങ്ങളുമായി സാങ്കേതിക സർവകലാശാല; 25 ലക്ഷം രൂപയുടെ സര്‍ക്കാര്‍ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കി

വ്യവസായ-അക്കാദമിക് സഹകരണത്തിൽ പുതിയ നേട്ടങ്ങൾ കൈവരിച്ച് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല. അഫിലിയേറ്റഡ് കോളേജുകളുടെ സഹകരണത്തോടെ ഏകദേശം 25 ലക്ഷം രൂപയുടെ പ്രോജക്ടുകൾ ആണ് വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കുമായി സർവകലാശാല ഇതുവരെ നടപ്പിലാക്കിയത്.

സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെൽ വഴിയാണ് വ്യവസായ-അക്കാദമിക് പങ്കാളിത്തം സർവകലാശാല ഉറപ്പുവരുത്തുന്നത്. എൻജിനീയറിംഗ് കോളേജ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാങ്കേതിക നൈപുണ്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും സാങ്കേതിക പ്രശ്നങ്ങൾക്ക് സർവകലാശാല പരിഹാരം കാണുന്നത്.

ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് സിംഗിൾ വിൻഡോ പ്രോജക്ട് ഫെസിലിറ്റേഷൻ സിസ്റ്റം വഴി എല്ലാ കോളേജുകൾക്കും അപേക്ഷിക്കാമെങ്കിലും, പ്രൊജക്റ്റ് നൽകുന്ന സ്ഥാപനമാണ് വ്യവസ്ഥകൾക്കനുസൃതമായി കോളേജുകളെ തിരഞ്ഞെടുക്കുന്നത്.

കേരള സ്റ്റേറ്റ് ഇൻഫൊർമേഷൻ ടെക്നോളജി മിഷനുവേണ്ടി നടപ്പിലാക്കിയ ഓപൺ സ്ട്രീറ്റ് മാപ്പിംഗ്, തീരദേശ ഹൈവേയുടെ സംയോജിത വികസനത്തിന് ഡിപിആർ തയ്യാറാക്കുന്നതിനുള്ള ട്രാഫിക് സർവേകൾ, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്റ് കോർപ്പറേഷന് വേണ്ടി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സംവിധാനം തുടങ്ങിയവയാണ് സർവകലാശാല ഇതുവരെ നടപ്പിലാക്കിയ പദ്ധതികൾ. കൂടാതെ

നിഷിനായുള്ള ഡിസൈൻ ഓഫ് ആർഗുമെന്റേറ്റീവ് ആൻഡ് അസിസ്റ്റീവ് കമ്മ്യൂണിക്കേഷൻ ഉപകരണം, ഉപയോഗിച്ച ലാപ്ടോപ്പുകൾ നന്നാക്കുക, പൾസ് ഓക്സിമീറ്ററിന്റെ സാങ്കേതിക കൈമാറ്റം, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ തുടങ്ങിയ കാലിക പ്രസക്തമായ പ്രോജക്ടുകളും സർവകലാശാല നടപ്പിക്കാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here