
ആദിവാസി കോളനിയിലെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. വാഴച്ചാല്‍ കാടർ ആദിവാസി കോളനിയിലെ റിൻറോയാണ് പൊലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. വീട്ടിലെത്തിയ റിന്‍റോ വീട്ടമ്മയെ കയറി പിടിക്കുകയും മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ യുവതിയുടെ കൈയെല്ല് തകർന്നു.
പരിക്കേറ്റ സ്ത്രീയെ ചാലക്കുടി സർക്കാർ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നിലവിൽ പ്രതി റിമാൻ്റിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here