വര്‍ഗീയ വിഷം ചീറ്റി ‘രാകേഷ് പാണ്ഡെ’

കേരളത്തെ അവഹേളിക്കാനും സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും ഇതാ മറ്റൊരു സംഘപരിവാര്‍ പുത്രന്‍ കൂടി. ഡൽഹി സർവകലാശാലയിലെ പ്രൊഫസ്സറായ രാകേഷ് പാണ്ഡെയുടെ വര്‍ഗീയ വിഷം ചാലിച്ച പുതിയ പരാമര്‍ശം ഏറെ വിവാദത്തിനിടയാക്കിയിരിക്കുകയാണ്. ‘മാർക്ക് ജിഹാദ്’ എന്നൊരു പുതിയ പദം തന്നെ അദ്ദേഹം ഇതിനായി ഉപയോഗിച്ചു.

ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കിരൊരി കോളജിലെ ഫിസിക്സ് പ്രൊഫസറാണ് വിവാദ നായകന്‍ രാകേഷ് പാണ്ഡെ. നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രന്റിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. സംഘപരിവാര്‍ അജണ്ഡ കൈമുതലാക്കി നടക്കുന്ന രാകേഷ് പാണ്ഡെയുടെ മലയാളി വിദ്യാര്‍ഥികളോടുള്ള നീചമായ സമീപനമാണ് മറനീക്കി പുറത്തുചാടിയത്.

രാകേഷ് പാണ്ടെയുടെ വിവാദ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. പരാമർശവുമായി ബന്ധപ്പെട്ട് മാപ്പ് പറയണമെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിഷേധത്തിലേക്ക് പോകുമെന്നും എസ്എഫ്ഐ അറിയിച്ചു.

ഡൽഹി സർ‌വകലാശാലയിലേക്ക് ബിരുദ തല പ്രവേശനം ആരംഭിച്ചിരിക്കുന്ന വേളയിലാണ് പ്രൊഫസറുടെ വര്‍ഗ്ഗീയ പരാമർശം. രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളെ കൈപ്പിടിയിലൊതുക്കാൻ കേരളത്തിൽ നിന്നും ആസൂത്രിത ശ്രമം നടക്കുന്നെന്നും മാർക്ക് ജിഹാദാണ് നടത്തുന്നതെന്നു ഇദ്ദേഹം സമൂ​ഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

രാകേഷ് കുമാര്‍ പാണ്ഡെയുടെ വിവാദ പരാമര്‍ശത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എം പിയടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി. രാകേഷ് കുമാർ പാണ്ഡെയെ പോലുള്ളവർ അധ്യാപകരായി തുടരേണ്ടതുണ്ടോ എന്ന് ജോൺ ബ്രിട്ടാസ് എം പി ചോദിച്ചു.

രാകേഷ് കുമാർ പാണ്ഡെയുടെ വർഗീയ പരാമർശം ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന് കത്തയക്കുകയുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel