ലഖിംപൂര്‍ കര്‍ഷകക്കൊല: ബിജെപി നേരിടുന്നത് ചരിത്രത്തില്‍ ഇന്നേവരെ നേരിടാത്ത വെല്ലുവിളി

ചരിത്രത്തില്‍ ഇന്നേവരെ നേരിടാത്ത വെല്ലുവിളി ആണ് ബിജെപി ലഖിംപൂര്‍ സംഭവത്തില്‍ നേരിടുന്നത്. ബിജെപിക്കുള്ളില്‍ തന്നെ കര്‍ഷകരെ കൊന്നൊടുക്കുന്ന രീതിക്ക് എതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് എതിരെ സുപ്രീം കോടതിയും നിലപാട് സ്വീകരിച്ചു.

ലഖിംപൂര്‍ സംഭവത്തില്‍ പ്രതികള്‍ ആരെല്ലാം ബാധിക്കപ്പെട്ടവര്‍ ആരെല്ലാം എന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് സുപ്രീം കോടതി യുപി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര സഹമന്ത്രിയുടെ പുത്രന് എതിരെ സമന്‍സ് അയക്കാന്‍ കേന്ദ്ര സര്ക്കാര് നിര്‍ബന്ധിതമായതും ഇന്ന് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ആണ്.

ആശിഷ് മിശ്രയ്ക്ക് എതിരെ കേസ് എടുത്തത് കര്‍ഷക പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ്. അതെ സമയം കേന്ദ്ര സഹമന്ത്രിയെ സംരക്ഷിക്കുന്ന കേന്ദ്ര നേതൃത്വത്തിന് എതിരെ ബിജെപിയിലും പ്രതിഷേധം ശക്തമാണ്. കൊന്നു തള്ളിയത് കൊണ്ട് കര്‍ഷകരുടെ പ്രതിഷേധം ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് ഇന്നലെ നടന്ന നിര്‍വാഹക സമിതി പുനസംഘടനയില്‍ നിന്ന് വരുണ്‍ ഗാന്ധിയെയും മേനക ഗാന്ധിയെയും ബിജെപി പുറത്താക്കിയിരുന്നു. ഭൂരിപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് ബിജെപി അജയ് മിശ്രയെ തല്‍സ്ഥാനത്ത് സംരക്ഷിക്കുമ്പോള്‍ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പ് ഉയരുന്നത് കേന്ദ്ര നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു ഉണ്ട്.

ഇന്ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുന്‍പ് കേന്ദ്ര സഹ മന്ത്രിയുടെ മകനെ പ്രതി ചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here