ADVERTISEMENT
കൊല്ലം കരുനാഗപ്പള്ളിയില്‍ ലഹരിമരുന്നുമായി നാല് യുവാക്കള്‍ പൊലീസ് പിടിയില്‍. എം.ഡി.എം.എയും, ഹാഷിഷ് ഓയിലും പിടികൂടി. സ്‌കൂളുകളും, കോളേജുകളും തുറക്കുന്ന സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ലഹരി വസ്തുക്കള്‍ കടത്തുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
കരുനാഗപ്പള്ളി സ്വദേശികളായ സുഫിയാന്‍, തന്‍വീര്‍, അഭിലാഷ്, ഡോണ്‍ എന്നിവരാണ് പിടിയിലായത്. കൊല്ലത്തേയും, കരുനാഗപ്പള്ളിയിലേയും ചില എന്‍ജിനിയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നിനടിമയാകുന്നുവെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ റ്റി നാരായണന് ലഭിച്ചത പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മയക്കമരുന്നുമായി പിടികൂടിയത്.
ഗോവ,ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്ന് സ്ത്രീകളെ ഉപയോഗിച്ചാണ് ഇവ കൊല്ലത്തേക്ക് കടത്തുന്നത്. പ്രതികളില്‍ നിന്നും 5.5 ഗ്രാം എം.ഡി.എം.എ, 105 ഗ്രാം ഹാഷിഷ് ഓയില്‍, ബട്ടണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ലഹരി ഗുളികള്‍ എന്നിവയും പിടിച്ചെടുത്തു.
ഒരു ഗ്രാം.എം.ഡി.എം.എയ്ക്ക് വിപണിയില്‍ പതിനായിരം രൂപ വില വരും. ഒരേസമയം 25 പേര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയും. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, എസ്.ഐ മാരായ അലോഷ്യസ് അലക്‌സാണ്ടര്‍, വിനോദ് , ജയശങ്കര്‍, സിദ്ധിഖ്, ഓമനക്കുട്ടന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.