പാഡിനു പകരം മെൻസ്ട്രൽ കപ്പ്; അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച് കേരളത്തിന്‍റെ “തിങ്കള്‍” പദ്ധതി

പാഡിനു പകരം മെൻസ്ട്രൽ കപ്പ് എന്ന കേരളത്തിന്റെ ആശയത്തിന് വൻ സ്വീകാര്യത. ആഗോള മാധ്യമങ്ങൾ വരെ പദ്ധതി വാർത്തയാക്കിയതോടെ  അന്താരാഷ്ട്ര തലത്തിൽ തന്നെ പദ്ധതി ശ്രദ്ധ നേടിയിരിക്കുകയാണ്.  മെൻസ്ട്രൽ സുചിത്വ പരിപാലന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് പതിനായിരത്തോളം സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പ് നൽകുവാനാണ് തീരുമാനം.

സ്ത്രീകൾ അർത്തവത്തേക്കാള്‍ സംസാരിക്കുന്നത് മെൻസ്ട്രൽ കപ്പ്‌ അവരുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചാണ്. ആർത്തവകാലത്ത് ഉപയോഗിച്ച് കളയുന്ന പാഡുകളുടെ സംസ്കരണം ബുദ്ധിമുട്ടായി മാറിയ സാഹചര്യത്തിൽ മുൻ ആലപ്പുഴ മുൻസിപ്പൽ സെക്രട്ടറി ജഹാംഗീറിന്റെ ഒരു ചിന്തയാണ് ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

കേരളത്തിലെ ഈ പദ്ധതി രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടിയെന്ന് “തിങ്കൾ” മെൻസ്ട്രൽ കപ്പിന്റെ വിതരണവും ബോധവത്കരണവും  നിർവഹിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ബോധവത്കരണ ലഖു ലേഖ പ്രകാശനം ചെയ്തു. കൊച്ചി ആലപ്പുഴ നഗരസഭകളിൽ തിങ്കൾ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു.

തിരുവനന്തപുരത്തെ തീര പ്രദേശങ്ങളായ വലിയത്തുറ, ശങ്കുമുഖം, വാർഡുകളിലും കവടിയാർ, പേരൂർക്കട വാർഡുകളിലും പതിനായിരത്തോളം സ്ത്രീകളെ ഉൾപ്പെടുത്തിയാണ് “തിങ്കൾ” പദ്ധതി തുടക്കത്തിൽ നടപ്പിലാകുന്നത്. 2022 മാർച്ച്‌ 31നകം പദ്ധതി പൂർത്തികരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News