രാഹുലിന്‍റെയും പ്രിയങ്കയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍. റബ്ബര്‍ മേഖലയെ ആകെ തകര്‍ത്തത് മന്‍മോഹന്‍സിംഗ് പ്രധാന മന്ത്രിയായിരിക്കെ 2009ല്‍ ഒപ്പുവെച്ച ആസിയാന്‍ കരാറാണ്.

കരാര്‍ പ്രകാരം റബറിന്റെ തീരുവ ഘട്ടംഘട്ടമായി കുറച്ചത് കേരളത്തെിലെ റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഇന്ന് ഇടതുസര്‍ക്കാര്‍ നല്‍കുന്ന വിലസ്ഥിര പദ്ധതിയാണ റബ്ബര്‍ മേഖലയെ പിടിച്ചു നിര്‍ത്തുന്നതെന്നും കര്‍ഷകര്‍ പറയുന്നു.

രാജ്യത്തിന്റെ റബര്‍ ഉല്‍പാദനത്തിന്റെ 90%വും ഉല്‍പാദിപ്പിക്കുന്ന കേരളത്തിന്റെ റബ്ബര്‍ മേഖലയെ ആകെ തകര്‍ത്തത് കാലാവസ്ഥാവ്യതിയാനമോ വരള്‍ച്ചയോ വെള്ളപ്പൊക്കമോ കീടരോഗ ശല്യമോ കാരണമുണ്ടായ കൃഷി നാശം കൊണ്ടായിരുന്നില്ല. 2009 ഓഗസ്ത് 13ന് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ ഒപ്പിട്ട ആസിയാന്‍ കരാറാണ് തങ്ങളെ കടക്കെണിയിലാക്കിയതെന്ന് റബ്ബര്‍ കര്‍ഷകര്‍ പറയുന്നു.

ഒരു കാലത്ത് കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു റബ്ബര്‍. എന്നാല്‍ കരാറിന്റെ സൃഷ്ടിയായ റബര്‍ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും കാരണം കേരളത്തിലെ 60 ശതമാനം റബ്ബര്‍ കടകളും അടച്ചുപൂട്ടി.  12 ലക്ഷത്തോളം റബ്ബര്‍ കര്‍ഷകരുണ്ടായിരുന്ന കേരളത്തില്‍ റബ്ബറിന്റെ വില ദയനീയമായ തോതില്‍ ഇടിഞ്ഞത് റബ്ബര്‍ കര്‍ഷകരെ മറ്റ് മേഖലയിലക്ക് മാറ്റി.

റബ്ബറുല്‍പന്നങ്ങളും കൃത്രിമറബ്ബറും തടസ്സമില്ലാതെ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞത് റബര്‍ മേഖലയെ അപ്പാടെ തകിടം മറിച്ചു. ഇതുമൂലം ഭൂരിഭാഗം റബര്‍ കര്‍ഷകരും കടക്കെണിയിലായി. ആസിയന്‍ കരാര്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് അതിനെ ശക്തമായി പിന്തുണച്ചു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെ യു.ഡി.എഫ്. പുച്ഛിച്ചു.

ഒടുവില്‍ രാജ്യത്തിനും സംസ്ഥാനത്തിനും വന്‍ നഷ്ടം ഉണ്ടാകുന്നത് അവര്‍ക്ക് കണ്ടുനില്‍ക്കേണ്ടിവന്നു. ഇന്ന് രാഹുലും പ്രിയങ്കയും കര്‍ഷകര്‍ക്ക് വേണ്ടി തെരുവിലിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന്‍റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്നും കര്‍ഷകര്‍ പറയുന്നു

കുത്തകകളുടെ സംരക്ഷണത്തിനു വേണ്ടിയായിരുന്നു ഇടതുപക്ഷത്തിന്റെയും കര്‍ഷകരുടേയും എതിര്‍പ്പുകളൊന്നും പരിഗണിക്കാതെ യുപിഎ സര്‍ക്കാര്‍ കരാര്‍ നടപ്പാക്കാന്‍ വ്യഗ്രത കാണിച്ചത്. ഇന്ന് ഇടതുസര്‍ക്കാര്‍ 170 രൂപ നല്‍കുന്ന വിലസ്ഥിരതാ പദ്ധതിയുടെ ബലത്തിലാണ് കേരളത്തിലെ സാധാരണ റബ്ബര്‍ കര്‍ഷകര്‍ പിടിച്ചു നില്‍ക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here