
ലഖിംപുര്‍ ഖേരിയിലെ കര്‍ഷകരെ കൊന്ന സംഭവത്തിലുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ യൂപി പോലിസ് അറസ്‌റ് ചെയ്തിരുന്നു.. വിശദമായ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആശിഷ് മിശ്രക്കും യുപി പൊലീസ് നോട്ടീസ് അയച്ചിരുന്നു.
ആര്‍ക്കൊക്കെ എതിരെയാണ് കേസ് എന്നും അവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ വേണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശിഷ് പാന്‍ഡെ, ലവ് കുശ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.. സംഭവ സമയത്ത് കര്‍ഷകര്‍ക്ക് നേരെ വെടി ഉതിര്‍ത്തത് ഇവരാണെന്ന് യുപി പൊലീസ് വ്യക്തമാക്കി.
വെടി ഉതിര്‍ത്ത തോക്ക് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ലംഖിപുര്‍ അക്രമം അന്വേഷിക്കാന്‍ 9 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡിഐജി ഉപേന്ദ്ര ആഗ്രവാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതെ സമയം ലഖിംപൂരിലെ കൂട്ട കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉത്തര്‍പ്രദേശ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു..
ഒക്ടോബര്‍ 8 നു ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും യുപി പൊലീസ് വ്യക്തമാക്കി. ആഷിഷ് മിശ്ര സംഭവ സമയത്ത് കാറില്‍ ഉണ്ടായിരുന്നെന്നും കര്‍ഷകര്‍ക്ക് നേരെ വെടി ഉതിര്‍ത്തെന്നും യുപി പൊലൂസ് ഉള്‍പ്പെടുത്തിയിരുന്നു.
ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത യുപി പൊലീസ് നടപടിയില്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് യുപി പൊലീസ് നടപടി സ്വീകരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here