വര്‍ഗീയ പരാമര്‍ശം; രാകേഷ് പാണ്ഡെയ്ക്കെതിരെ ദില്ലി യൂണിവേഴ്സിറ്റി എസ്എഫ്ഐ പ്രവർത്തകർ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും

മലയാളി വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ദില്ലി സർവകലാശാലയിലെ പ്രൊഫസറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദില്ലി യൂണിവേഴ്സിറ്റി എസ്എഫ്ഐ പ്രവർത്തകർ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.

മലയാളി വിദ്യാർത്ഥി അസോസിയേഷനായ മൈത്രി ദില്ലി യൂണിവേഴ്സിറ്റിയിൽ പ്രധിഷേധ മാർച്ച്‌ നടത്തും. വർഗീയ പ്രസ്താവനകൾ നടത്തിയ പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

ദില്ലി യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രവർത്തകർ പ്രധിഷേധ പ്രകടനം നടത്തും. മലയാളി വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

മലയാളി വിദ്യാർത്ഥി അസോസിയേഷനായ മൈത്രിയും വൈകിട്ട് പ്രതിഷേധ റാലി നടത്തും. വിവാദ പരാമർശം നടത്തിയ അധ്യാപകൻ പഠിപ്പിക്കുന്ന കിറോറിമൽ കോളേജിലേക്കാണ് പ്രതിഷേധ റാലി നടക്കുക. കേരളത്തിൽ ലൗ ജിഹാദ് ഉള്ളതുപോലെ മാർക്ക് ജിഹാദുമുണ്ടെന്നും ദില്ലി യൂണിവേഴ്സിറ്റിയിലേക്ക് ഇടത് പക്ഷം വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുകയാണെന്നുമായിരുന്നു കിറോരിമൽ കോളേജിലെ പ്രൊഫസ്സർ രാകേഷ് കുമാർ പാൻഡെയുടെ പരാമർശം.

പ്രൊഫസറിന്റെ വർഗീയ പരാമർശത്തെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപി വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തെഴുതിയിരുന്നു . വിദ്യാർത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാനും മതസ്പർധ വളർത്താനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്താരമൊരു പരാമർശമെന്ന് ജോൺ ബ്രിട്ടാസ് വിമർശിച്ചു. ഇത്തരം വർഗീയ പരാമർശം  കേരളത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാന്നെന്നും എംപി ചൂണ്ടിക്കാട്ടി.

പരാമർശം നടത്തിയ രാകേഷ് കുമാർ പാൻഡെക്ക് എതിരെഇന്ത്യൻ ശിക്ഷ നിയമത്തിലെ 1860ആം വകുപ്പ് പ്രകാരം ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News