സംസ്ഥാനത്ത് മഴയുടെ തലസ്ഥാനമായി മാറുകയാണ് പത്തനംതിട്ടയിലെ കോന്നി. വേനൽമഴയും തുടർച്ചയായ ന്യൂനമർദത്താൽ രൂപാന്തരപ്പെടുന്ന മഴയും അടക്കം സംസ്ഥാനത്തെ മഴകണക്കിൽ മുന്നിലാണ് കോന്നി. 152 ദിനങ്ങളിലായി 3520.02 മില്ലിമിറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. തുടർച്ചയായ 9 മാസത്തിനുള്ളിലെ, 20 ദിനങ്ങളിലധികവും ഗണ്യമായ മഴ ലഭിച്ചെന്നും കണക്കുകൾ രേഖപ്പെടുത്തുന്നു.
ജനുവരി മുതൽ സെപ്തംബർ മാസം വരെ തുടർച്ചയായി പെയ്ത മഴ. ലദിച്ചത് 3520.2 മില്ലിമിറ്റർ. അതു 152 ദിനരാത്രങ്ങളാൽ. വേനലും, തുടർച്ചയായ ന്യൂനമർദ്ദങ്ങളാൽ രൂപപ്പെട്ട മഴയും എല്ലാം ഇതിലുൾപ്പെടും. മെയ് മാസത്തിൽ മാത്രം 920 മില്ലിമീറ്റർ മഴ ആണ് ലഭിച്ചത്. ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിൽ കണക്കുകളാകട്ടെ 400 മില്ലി മീറ്ററിന് മുകളിലാണ്.
മുൻ വർഷo 162 ദിനങ്ങളിലായി 3037.22 മില്ലിമീറ്റർ മാത്രമാണ് ലഭിച്ച മഴയുടെ അളവ്. ഫെബ്രുവരി മാസo മഴ പെയ്യുകയും ചെയ്തില്ല.എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ രണ്ട് ദിവസങ്ങളിലായി 28 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
വനംവകുപ്പിന്റെ കോന്നി ഇൻസ്‌പെക്ഷൻ ബംഗ്ളാവിനു സമീപമുള്ള മഴമാപിനിയിൽ ദിവസവും കണക്കെടുക്കും. മണിക്കൂറുകൾക്കകം കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് കണക്കുകൾ കൈമാറും. കേരളത്തിൽ 40 ഇടങ്ങളിലാണ് മഴ മാപിനിയിലൂടെ ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.