കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്ക പരത്തരുത്: മന്ത്രി വി അബ്ദുറഹ്മാന്‍

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആശങ്ക പരത്തരുതെന്ന്  സംസ്ഥാനത്ത് റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹ്മാന്‍. കെ റെയില്‍ പദ്ധതിക്കതിരെ വലിയ രീതിയിലുള്ള പ്രചരണങ്ങള്‍ നടക്കുന്നുവെന്നും മലബാര്‍ മേഖലയില്‍ 100 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുമെന്ന പ്രചരണം ശരിയല്ലെന്നും മന്ത്രി നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കി.

പരമാവധി 25 മീറ്റര്‍ മാത്രമാണ് ഏറ്റെടുക്കുക കെ റെയിലിനായി മലബാര്‍ മേഖലയില്‍ നിന്നെടുക്കുക. തലമുറകളുടെ ആവശ്യമാണ് കെ റെയില്‍ പദ്ധതി. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, ശബരി റയില്‍ പാതയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു.

റിവേഴ്‌സ് എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനുള്ള പണം സംസ്ഥാനം നല്‍കും. ശബരി റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തും. ശബരി റെയില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതിവേഗ റെയില്‍പാതക്ക് എതിരായ പ്രചരണങ്ങള്‍ ഉണ്ടാകുവര്‍ അതിനേപ്പറ്റി കൃത്യമായി പഠിക്കാത്തവരെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here