രാജ്യത്ത് കൊവിഡ് വ്യാപന നിരക്ക് കുറയുന്നു; രോഗമുക്തി നിരക്ക് 97.96 ശതമാനമായി ഉയര്‍ന്നു

രാജ്യത്ത് കഴിഞ്ഞ ദിവസം 21,257 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,40,221 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത് .205 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 24,963 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.96 ശതമാനമായി ഉയര്‍ന്നു.

രാജ്യത്തെ ആകെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 93കോടി 17 ലക്ഷം കവിഞ്ഞു. അതെ സമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് വിതരണം ഈ സംസ്ഥാനങ്ങളില്‍ ഊര്‍ജിതമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News