കൊവിഡില്‍ ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണ്: കൊവിഡ് മരണത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ല: വീണാ ജോര്‍ജ്

കൊവിഡില്‍ ഏറ്റവും കൂടുതല്‍ സൗജന്യചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും കൊവിഡ് മരണത്തില്‍ സംസ്ഥാനത്തിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കൃത്യതയ്ക്ക് വേണ്ടിയാണ് മരണം ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുന്നത്. കൃത്യമായ രേഖകള്‍ ഇല്ലാത്തതിനാലാണ് നേരത്തെ നടപടി വൈകിയത്. ഓരോ ദിവസവും ഡേറ്റ ശേഖരിക്കുന്നുണ്ട്. കൊവിഡ് മരണത്തില്‍ ഒരു അവ്യക്തതയും സംസ്ഥാനത്ത് ഇല്ലെന്നും മന്ത്രി വീണാജോര്‍ജ് നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞു.

മരണം സംഭവിച്ചത് അനുബന്ധ ഗുരുതര രോഗമുണ്ടായിരുന്നവര്‍ക്കും വാക്‌സിന്‍ എടുക്കാത്തവര്‍ക്കുമാണ്. 7000 മരണങ്ങളില്‍ വ്യക്തമായ രേഖകള്‍ ഇല്ലായിരുന്നു. ഇത് പരിശോധിച്ചു. ഓണ്‍ലൈന്‍ അപ്‌ഡേഷനു മുന്‍പുള്ള മരണവും പരിശോധിക്കും. അത് കൂടി ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ല. അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുമെന്നും
എന്നിട്ടും പരാതികള്‍ ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ മാനദണ്ഡം കേരളം പുറത്തിറക്കി. പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല സമിതിയും നിലവിലുണ്ട്. പരാതി പരിഹരിക്കാന്‍ കമ്മറ്റി രൂപീകരിച്ചു. 30 ദിവസത്തിനകം പരാതി തീര്‍പ്പാക്കും. 50,000 രൂപ ധന സഹായം നല്‍കാനും ഉത്തരവായി.

അര്‍ഹതപ്പെട്ട ഒരു കുടുംബത്തിനും ആനുകൂല്യം ലഭ്യമല്ലാതെ വരരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട്. കൃത്യവും വ്യക്തമായ മാര്‍ഗരേഖയാണ് കേരളം നടപ്പിലാക്കുന്നത്. വ്യക്തവും കൃത്യവും സമയബന്ധിതവുമായി ഉത്തരവിറക്കി. ആദ്യം നടപടി സ്വീകരിച്ചതും സംസ്ഥാനമാണ്.
അര്‍ഹരായ ഒരാള്‍ക്കും സഹായം നഷ്ടമാകില്ല. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News