ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

പെരുമ്പാവൂര്‍ കൂവപ്പടി കനാല്‍പ്പാലത്തില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന പാറശാല സ്വദേശി അജിനാണ് മരിച്ചത്. പെരുമ്പാവൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ് അജിന്‍.

ഇരുചക്രവാഹനത്തിലുണ്ടായിരുന്ന സാജനെ പരുക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓട്ടോ ഓടിച്ചിരുന്ന ഹംസ ഗുരുതര പരുക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് അപകടം. സമീപവാസികളാണ് അപകടത്തില്‍പ്പെട്ടവരെ ആശുപതിയില്‍ എത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News