ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ശബരിമലയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ആധികാരിക ഏജന്‍സി മുഖേന സാധ്യതാ പഠനം നടത്തുന്നതിന് KSIDC യെ ചുമതലപ്പെടുത്തുകയും ചെയ്തു.
വിമാനത്താവളത്തിന്റെ സ്‌പെഷ്യല്‍ ഓഫീസറായി മുന്‍ ത്രിപുര ചീഫ് സെക്രട്ടറിയും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്ന ശ്രീ. വി. തുളസീദാസിനെ നിയമിച്ചിട്ടുണ്ട്.
വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കണ്ടെത്തിയ പ്രദേശങ്ങളില്‍ ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മലയാളം പ്ലാന്റേഷനെ പദ്ധതിക്കായി തെരഞ്ഞെടുത്തു.
നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ ടെക്‌നോ ഇക്കണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാതപഠനവും നടത്തുന്നതിനായി ലൂയിസ് ബെര്‍ഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത കണ്‍സള്‍ട്ടന്റ് സമര്‍പ്പിച്ച പ്രാഥമിക ഫീസിബിലിറ്റി റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിക്കുകയുണ്ടായി.
ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തേടിയിട്ടുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് മറുപടി നല്‍കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു.
വിമാനത്താവള നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍, ഡി.പി.ആര്‍ തയ്യാറാക്കല്‍ എന്നിവയുടെ നോഡല്‍ ഏജന്‍സിയായി KSIDC യെ ആണ് ചുമതലപ്പെടുത്തുയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തിയിട്ടുണ്ട്.
നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിക്കുവേണ്ടി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മറുപടി നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.