ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എടുത്തുമാറ്റി സുബ്രഹ്മണ്യന്‍ സ്വാമി

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബി.ജെ.പി എടുത്തുമാറ്റി

രാജ്യസഭാ എം.പി, മുന്‍ കേന്ദ്ര മന്ത്രി, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ എക്കണമോണിക്‌സില്‍ പി.എച്ച്.ഡി, പ്രൊഫസര്‍ തുടങ്ങിയ വിശേഷണങ്ങള്‍ അദ്ദേഹം തന്റെ ബയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പി എന്നത് എവിടേയും ഇല്ല.

മനേകാ ഗാന്ധി, വരുണ്‍ ഗാന്ധി തുടങ്ങിയവരെ സമിതിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ദേശീയ നിര്‍വാഹക സമിതി പുനസംഘടിപ്പിച്ചത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളില്‍ കടുത്ത വിമര്‍ശനകനാണ് സുബ്രഹ്മണ്യന്‍ സ്വാമി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News