മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബർ പത്തിന് തുറക്കും 

മസ്കത്തിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഒക്ടോബർ പത്ത് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസം മൂന്നിന്ന് സ്കൂളുകള്‍ തുറക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി മൂലം സ്കൂൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.

മസ്കത്ത്, അൽ ഗുബ്റ ഇന്ത്യൻ സ്കൂളുകളിൽ 12ാം ക്ലാസ് മാത്രമാണ് ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്നത്. വാദീകബീർ, ദാർസൈത്ത് ഇന്ത്യൻ സ്കൂളുകളിൽ 10,12 ക്ലാസുകളാണ് ഞായറാഴ്ച മുതൽ ആരംഭിക്കുന്നത്.

അൽ ഗുബ്റ ഇൻറർനാഷനൽ സ്കൂളിൽ ഒമ്പത് മുതൽ 12വരെ പത്താം തീയതി മുതൽ പ്രവർത്തിക്കും. ഈ ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഓഫ് ലൈൻ സംവിധാനമാണ് ഒരുക്കുന്നത്.

അൽ ഖുബ്റ ഇന്ത്യൻ സ്കൂളിൽ ആഴ്ചയിൽ അഞ്ച് ദിവസവും 12ാം ക്ലാസിലെ മൂഴുവൻ കുട്ടികൾക്കും സ്കൂളിൽ ക്ലാസുകൾ നടത്തും. ഒരു വിഭാഗത്തിന് നേരിട്ട് ക്ലാസുകൾ നടത്തുകയും ബാക്കിയുള്ളവരെ മറ്റൊരു മുറിയിൽ സ്മാർട്ട് ബോർഡുകൾ വഴി കളാസുമായി ബന്ധിപ്പിക്കുകയുമാണ് ചെയ്യുക.

ഇവരെ നിരീക്ഷിക്കാൻ പ്രത്യേകം അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. സീബ്, മൊബേല , ബോഷർഇന്ത്യൻ സ്കുളുകളിലും സമാന രീതിയിൽ തന്നെയാണ് ആരംഭിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News