സ്ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് ഗവർണർ

സ്ത്രീധനത്തിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന പീഡനങ്ങൾ തടയുന്നതിന് സമൂഹത്തിന് വലിയ പങ്ക് വഹിക്കാൻ കഴിയും. സ്ത്രീധനത്തിനെതിരെ പൊതുജനാഭിപ്രായം ഉയരണമെന്നും ഗവർണർ പറഞ്ഞു.

മകൾ നേരിട്ട സ്ത്രീധ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മലപ്പുറം മമ്പാട് മൂസക്കുട്ടിയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു ഗവർണറുടെ പ്രതികരണം.

നേരത്തെ ജ്വല്ലറികള്‍ വധുവിനെ മോഡലാക്കിയുള്ള പരസ്യം ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു. പരസ്യങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നതിനാല്‍ സ്വര്‍ണാഭരണത്തെ വധുവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു.

വധുവിന് പകരം പരസ്യത്തില്‍ വീട്ടമ്മമാരുടെയോ കുട്ടികളുടെയോ ചിത്രം ഉപയോഗിക്കാമെന്നും നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഭൂരിഭാഗം ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News