സ്വപ്ന സുരേഷിനെതിരെ കൊഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി

സ്വപ്ന സുരേഷിനെതിരെ കൊഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലെന്ന് കണ്ടെത്തിയാണ് കൊഫെപോസ റദ്ദാക്കിയത്. സ്വപ്നയുടെ അമ്മയുടെ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടേതാണ് വിധി.

നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കൊഫെപോസ. ഇതുപ്രകാരം ഒരുവര്‍ഷം വരെ പ്രതികളെ അന്വേഷണ ഏജന്‍സികള്‍ക്ക് കരുതല്‍ തടങ്കലിലാക്കാനാകും. 2020 ഒക്ടോബര്‍ 10 നാണ് സ്വപ്നക്കെതിരെ കൊഫെപോസ ചുമത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News