കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; മാലിനിയ്ക്ക് ഒന്നാം റാങ്ക്, ആദ്യ നാല് റാങ്കുകള്‍ വനിതകള്‍ക്ക്

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്. ആദ്യ റാങ്ക് പട്ടികയാണ് പ്രഖ്യാപിച്ചത്. മാലിനി എസിനാണ് ഒന്നാം റാങ്ക്. ആദ്യ നാല് റാങ്കുകള്‍ വനികള്‍ നേടി അഭിമാനാര്‍ഹമാണ്.

മാലിനി എസ്( ഒന്നാം റാങ്ക്), നന്ദന എസ്.പിള്ള(രണ്ടാം റാങ്ക്), ഗോപിക ഉദയന്‍(മൂന്നാം റാങ്ക്), ആതിര എസ്.വി(നാലാം റാങ്ക്) എന്നിങ്ങനെയാണ് ആദ്യ നാല് റാങ്കുകള്‍.

പട്ടികയുടെ കാലാവധി ഒരു വര്‍ഷമാണ്. 105 പേര്‍ക്ക് നിയമന ശുപാര്‍ശ നവംബര്‍ ഒന്നിന് നല്‍കുമെന്നും ഒരു സ്ട്രീമില്‍ 35 ഒഴിവാണുള്ളതെന്നും പിഎസ്സി അറിയിച്ചു.

റാങ്ക് ലിസ്റ്റ് അപ് ലോഡ് ചെയ്തുവെന്നും ശുപാര്‍ശ ലഭിക്കുന്നവര്‍ക്ക് 18 മാസത്തെ പരിശീലനം നിര്‍ബന്ധമാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. 570000 അപേക്ഷകളാണ് ആകെ ലഭിച്ചതെന്നും പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍ അറിയിച്ചു.

സ്ട്രീം ഒന്നില്‍ 122 പേര്‍ മെയിന്‍ ലിസ്റ്റില്‍ കയറിപ്പറ്റി

ഒന്നാം റാങ്ക് -മാലിനി എസ്
രണ്ടാം റാങ്ക് നന്ദന എസ്.പിള്ള
മൂന്നാം റാങ്ക് ഗോപിക ഉദയന്‍
നാലാം റാങ്ക് ആതിര എസ്.വി
അഞ്ചാം റാങ്ക് ഗൗതമന്‍ എം.

സ്ട്രീം രണ്ടില്‍ 22 വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഉള്ളത്. നോണ്‍ ഗസറ്റഡ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഒന്നാം റാങ്ക് അഖില ചാക്കോ
രണ്ടാം റാങ്ക്- ജയകൃഷ്ണന്‍ കെ.ജി
മൂന്നാം റാങ്ക് ഹൃദ്യ സി.എസ്.
നാലാം റാങ്ക് ജാസ്മിന്‍ ബി
അഞ്ചാം റാങ്ക് ചിത്ര പി അരുണിമ

സ്ട്രീം മൂന്നില്‍ ഒന്നാം റാങ്ക് നേടിയത് അനൂപ കുമാര്‍ വി ആണ്. അജീഷ് കെ ആണ് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. മൂന്നാം റാങ്ക് പ്രമോദ് ജി.വിയും നാലാം റാങ്ക് ചിത്രലേഖ കെ.കെയും അഞ്ചാം റാങ്ക് സനൂബ്.എസ് സ്വന്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News