ജീവന് ഭീഷണിയുണ്ടെന്ന് മോൻസൻ കേസിലെ പരാതിക്കാർ

മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ജീവന് ഭീഷണിയുണ്ടെന്ന് പരാതിക്കാര്‍. ക്രൈംബ്രാഞ്ചിന് തെളിവുകള്‍ കൈമാറാന്‍ എത്തിയപ്പോള്‍ ചിലര്‍ താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയെന്നും ഉന്നതരുടെ പേരുകള്‍ ചാനലില്‍ പറയരുതെന്നുമായിരുന്നു ഭീഷണി. കുന്ദംകുളം സ്വദേശിയും സുഹൃത്തുക്കളുമാണ് കൊച്ചിയിലെത്തി ഭീഷണിപ്പെടുത്തിയത്.

ഷമീര്‍, അനുപ് മുഹമ്മദ്, ഷാനിമോന്‍, യൂക്കൂബ് എന്നിവരാണ് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിന് പരാതി നല്‍കിയത്. വീട്ടിലും താമസ സ്ഥലത്തും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായി ഇവര്‍ പറയുന്നു. പൊലീസ് സുരക്ഷ വേണെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതിക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസില്‍ ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സന് ജാമ്യം നിഷേധിച്ചിരുന്നു. മോന്‍സനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. എറണാകുളം എ സി ജെ എം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ജാമ്യാപേക്ഷയില്‍ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു.മോന്‍സന്‍റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് കസ്റ്റഡികാലാവധി അവാസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മോന്‍സനെ ഈ മാസം 20 വരെയായിരുന്നു റിമാന്‍ഡ് ചെയ്തത്.

വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട്  3 തവണയായി 9 ദിവസമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ മോൻസനെ ചോദ്യം ചെയ്തത്.

ഇടപാടുകാരെ കബളിപ്പിക്കാൻ ഉപയോഗിച്ച വ്യാജരേഖ നിർമ്മിച്ചത് സംബന്ധിച്ചും ആരുടെ അക്കൗണ്ട് വഴിയായിരുന്നു കോടികളുടെ സാമ്പത്തിക ഇടപാട് നടന്നതെന്നും അന്വേഷണ സംഘം മോൻസനിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News