തുര്‍ക്കിയില്‍ പുതിയ ഭരണഘടന നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്; തുര്‍ക്കി പ്രസിഡന്റ്

തുര്‍ക്കിയില്‍ പുതിയ ഭരണഘടന നിര്‍മ്മാണം അന്തിമ ഘട്ടത്തിലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പുതിയ ഭരണഘടന രാജ്യത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കുമെന്ന് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. പുതിയ ഭരണഘടന നിര്‍മാണം 2021 അവസാനിക്കുന്നതതിന് മുന്നെ തയാറാകുമെന്ന് കരുതുന്ന ഭരണഘടന 2022 ഓടെ പൊതുചര്‍ച്ചക്ക് ലഭ്യമാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി .

അതെ സമയം ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള എ.കെ പാര്‍ട്ടി പുതിയ ഭരണഘടനയുടെ പണിപ്പുരയിലാണ്. മറ്റു പാര്‍ട്ടികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമായി അനുരജ്ഞനത്തിലെത്താനായാല്‍ ഈ വര്‍ഷാവസാനം തുര്‍ക്കിയുടെ ആദ്യ ജനകീയ ഭരണഘടന പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി

ഭരണഘടനയുടെ ആദ്യ നാല് ആര്‍ട്ടിക്കിള്‍ സംബന്ധിച്ച് പ്രതിപക്ഷവും ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അതേസമയം, ഭരണഘടന സംബന്ധിച്ച് പാര്‍ട്ടികള്‍ തമ്മില്‍ അനുരജ്ഞനമുണ്ടാക്കാനുള്ള നീക്കവുമുണ്ട് .

2016 ലെ സൈനീക അട്ടിമറി നീക്കത്തെ പരാജയപ്പെടുത്തിയ ശേഷം അടിയന്തരാവസ്ഥയടക്കമുള്ള കടുത്ത നടപടികളുണ്ടായിരുന്നു .തുടര്‍ന്ന് 4 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ഭരണഘടനക്ക് ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here