നിങ്ങൾ പുകവലി നിർത്താൻ ആഗ്രഹിക്കുന്നുവോ? ഉറപ്പായും ഇത് വായിക്കണം

പുകവലി ആരോഗ്യത്തിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ശീലമാണെന്ന് നമുക്കറിയാം. തുടങ്ങിക്കഴിഞ്ഞ ഈ ശീലം നിർത്താൻ വളരെ ബുദ്ധിമുട്ടാറുമുണ്ട്. മദ്യപാനം, പുകവലി എന്നിവയിൽ നിന്നും അത്ര എളുപ്പത്തിൽ പുറത്തുകടക്കുക സാധ്യവുമല്ല.

ഇവ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി നേരിടാന്‍ പോകുന്ന ‘വിത്‌ഡ്രോവല്‍ സിന്‍ഡ്രോം’ അഥവാ അനന്തരഫലങ്ങളെ കുറിച്ച് അധികപേര്‍ക്കും ഭയവും ആശങ്കയും ഉണ്ടാകാറുണ്ട്. വീണ്ടും ഇതിലേക്ക് തന്നെ തിരിച്ചുവരാന്‍ തോന്നിയാല്‍ എന്ത് ചെയ്യണം? എങ്ങനെ ആ മാനസികാവസ്ഥയെ കൈകാര്യം ചെയ്യണം? തുടങ്ങി നിരവധി സംശയങ്ങളുണ്ടാകാം. പുകവലി പെട്ടെന്ന് ഉപേക്ഷിക്കുമ്പോള്‍ ഏത് കാര്യത്തിലും ആശയക്കുഴപ്പങ്ങള്‍, അസ്വസ്ഥത, ഉത്കണ്ഠ, ദേഷ്യം തുടങ്ങിയ പ്രശ്‌നങ്ങള്‍, അതുപോലെ വിറയല്‍, മലബന്ധം പോലുള്ള ശാരീരികപ്രശ്‌നങ്ങളെല്ലാം നേരിടേണ്ടതായി വന്നേക്കാം.

  • പുകവലി ശീലം ഉപേക്ഷിക്കാൻ തയ്യാറാവുന്ന വ്യക്തിക്ക് തുടർന്നുണ്ടാകുന്ന അനന്തരഫലങ്ങളെ അതിജീവിക്കാന്‍ സഹായകമാകുന്ന ചില ‘ടിപ്‌സ്’ ഇതാ…

  • പുകവലിക്കാന്‍ തോന്നുന്ന സമയങ്ങളില്‍ മറ്റെന്തെങ്കിലും തിരക്കുകളിലേക്കോ ജോലികളിലേക്കോ സ്വയം വ്യാപരിക്കുക. തീര്‍ച്ചയായും ഈ പരിശീലനം വിജയിക്കുക തന്നെ ചെയ്യും. വിരസമായി ഇരിക്കുകയോ ചിന്തിക്കുകയോ അരുത്, അങ്ങനെയെങ്കില്‍ ഈ ശ്രമം വിഫലമായേക്കാം.

  • പുവകലിക്കാന്‍ പ്രവണത തോന്നുന്ന സമയത്ത് വെള്ളം കുടിക്കുക. ആഴത്തില്‍ ശ്വാസമെടുക്കുക. പുകവലിക്കണമെന്ന മനസിന്റെ ആഗ്രഹത്തെ തീര്‍ത്തും അവഗണിക്കാന്‍ വേണ്ട ഏത് കാര്യത്തിലേക്കും കടക്കുക.

  • സ്വയം ദുര്‍ബലനാണെന്നോ, ദുര്‍ബലയാണെന്നോ ചിന്തിക്കരുത്. എനിക്കിത് ഉപേക്ഷിക്കാനാവുന്നില്ലല്ലോ എന്ന നിരാശയും അരുത്. മറ്റാര്‍ക്കെങ്കിലും അങ്ങനെ സാധ്യമായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നമുക്കും സാധ്യമാണെന്ന് ഉറച്ചുവിശ്വസിക്കുക.

  • പുകവലിക്കാന്‍ ആഗ്രഹം തോന്നുന്ന സമയത്ത് അഞ്ച് മുതല്‍ പത്ത് മിനുറ്റ് വരെയുള്ള നേരം തീര്‍ത്തും അതിലേക്ക് പോകാനുള്ള ശ്രമം നടത്താതിരിക്കുക.

  • പുകവലിക്കാന്‍ തോന്നുന്ന സമയത്ത് തന്നെ എന്തുകൊണ്ടാണ് പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് എങ്കില്‍ ആ കാരണത്തെ പറ്റി ആവര്‍ത്തിച്ച് ഓര്‍ക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News