ജോലി വേണ്ടെന്ന് വ്യാജ സമ്മതപത്രം; അവസരം നല്‍കി പി എസ് സി, ശ്രീജയ്ക്ക് പുതിയ അഡ്വൈസ് മെമ്മോ നൽകി

വ്യാജ സമ്മത പത്രത്തിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ട മല്ലപ്പള്ളി സ്വദേശിനി ശ്രീജയ്ക്ക് അവസരം തിരികെ നൽകി പി എസ് സി. കോട്ടയത്തെ പി എസ് സി ഓഫീസിൽ വച്ച് ശ്രീജയ്ക്ക് പുതിയ അഡ്വൈസ് മെമ്മോ നൽകി. സിവിൽ സപ്ലൈസ് വകുപ്പിൽ ജോലി വേണ്ടെന്നു പറഞ്ഞു മറ്റൊരാൾ വ്യാജ സമ്മതപത്രം നൽകിയതിന്റെ പേരിലാണ് ശ്രീജയ്ക്ക്‌ ജോലിക്കുള്ള അവസരം നഷ്ടമായത്.

സിവിൽ സപ്ലൈസ് വകുപ്പിൽ അസിസ്റ്റന്റ് സെയിൽസ്മാൻ പോസ്റ്റിലേക്കുള്ള പരീക്ഷയെഴുതിയ മല്ലപ്പള്ളി സ്വദേശിനി ശ്രീജ റാങ്ക് ലിസ്റ്റ് ഇടംപിടിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ജോലി വേണ്ടെന്ന് കാട്ടി ശ്രീജയുടെ പേരിൽ വ്യാജ സമ്മതപത്രം പി എസ് സി ഓഫീസിലേക്ക് ലഭിച്ചു.

സംഭവത്തിൽ ശ്രീജ പി എസ് സി ക്ക് പരാതി നൽകി. തുടർന്ന് പിഎസ്സി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ശ്രീജ അല്ല സമ്മതപത്രം നൽകിയിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നൽകാൻ പിഎസ്സി തീരുമാനിച്ചത്.

ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് ജീവിതം കടന്നുപോയത്. ഒന്നും ഇപ്പോൾ ജോലി കിട്ടിയതിൽ വലിയ സന്തോഷം ഉണ്ടെന്നും നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം ശ്രീജ പ്രതികരിച്ചു.

സമ്മതപത്രം നൽകിയത് താനാണെന്നറിയിച്ച് അതേ പേരിലുള്ള കൊല്ലം സ്വദേശിനിയായ സർക്കാർ ജീവനക്കാരി പി.എസ്.സി.ക്ക് കത്തുനൽകിയിരുന്നു. കുന്നത്തൂരിൽ റവന്യൂവകുപ്പിൽ ക്ലാർക്കാണ് ഇവർ.  റാങ്ക്പട്ടികയിലുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി തെറ്റിദ്ധരിച്ചാണ് സമ്മതപത്രം നൽകിയതെന്നും തെറ്റുപറ്റിയതിൽ ക്ഷമിക്കണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. സംഭവത്തിൽ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News