
രാജ്യത്തിന്റെ അന്നദാദാക്കളായ കര്‍ഷകരെ കൂട്ടകൊലചെയ്ത് സമരത്തെ ചോരയില്‍ മുക്കി കൊല്ലാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെയും, കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും പ്രതിഷേധം ഉയര്‍ത്താന്‍ കേരള കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി ആഹ്വനം ചെയ്തു.
പ്രതിഷധത്തിന്റെ ഭാഗമായി ഒക്ടോബര്‍ പതിമൂന്നാം തിയതി രാവിലെ എട്ട് മണിക്ക് സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് എം വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ നടക്കുന്ന ഉപരോധ സമരം സിപിഐ എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയ രാഘവന്‍ ഉദ്ഘാടനം ചെയ്യും.
സമര പരിപാടിക്ക് മുന്നോടിയായി ഒക്ടോബര്‍ 12 ന് എല്ലാ വില്ലേജുകളിലും കര്‍ഷകര്‍ സമരഭേരി മുഴക്കി ഗൃഹ സന്ദര്‍ശനം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here