കൊവിഡ് പ്രതിസന്ധിയില്‍ ഇളവ് വന്നതോടെ പെട്രോളിയം വില ബാരലിന് 80 ഡോളറിന് മേല്‍ കുതിച്ചത് കുവൈത്ത് ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക് ഗുണകരം. ബുധനാഴ്ച കുവൈത്ത് ക്രൂഡോയിലിന് 81.75 ഡോളറാണ് വില രേഖപ്പെടുത്തിയത്.
ബ്രെന്റ് ക്രൂഡിന് 81.08 ഡോളറും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന് 79.78 ഡോളറുമാണ് വില. കുവൈത്തിന്റെ ബജറ്റ് കമ്മി ഇല്ലാതാക്കാന്‍ ഇത് പര്യാപ്തമല്ലെങ്കിലും വില ക്രമേണ കൂടുന്നത് ആശ്വാസകരമാണ് .
വിവിധ രാജ്യങ്ങളിലെ വിപണി സജീവമായിത്തുടങ്ങിയതാണ് വിലവര്‍ധനക്ക് കാരണം. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് സാമ്പത്തികവ്യവസ്ഥ കരകയറാന്‍ വിവിധ രാജ്യങ്ങള്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നു. അതെ സമയം എണ്ണവില ബാരലിന് 100 ഡോളര്‍ വരെ വര്‍ധിച്ചേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാചസ്, ജെ.പി. മോര്‍ഗന്‍ എന്നിവര്‍ പ്രവചിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.