കാരറ്റ് ഷേക്ക് ഇങ്ങനെ തയാറാക്കി നോക്കൂ; നിങ്ങൾക്ക് ഇഷ്ടപ്പെടും

കാരറ്റ് നമ്മുടെ വീട്ടിലെ പ്രധാന ഇനമാണല്ലോ.. അപ്പൊപ്പിന്നെ ഒട്ടും മടിയ്ക്കണ്ട, കാരറ്റ് കൊണ്ടൊരു ഷേക്ക് ആകട്ടെ ഇത്തവണ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ഷേക്കാണിത്.

ചേരുവകൾ

വേവിച്ച കാരറ്റ് 2 എണ്ണം
പഞ്ചസാര 2 ടേബിൾ സ്പൂൺ
തണുത്ത പാൽ 1 കപ്പ്
ഏലയ്ക്ക 1 എണ്ണം
ഐസ്ക്രീം 2 സ്കൂപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം വേവിച്ച കാരറ്റും പഞ്ചസാരയും ഏലയ്ക്കയും ഒന്നിച്ചുചേർത്ത്‌ നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് തണുത്ത പാലും ഐസ്ക്രീമും ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ശേഷം ​ഗ്ലാസിലേക്ക് ഒഴിച്ച് പിസ്ത,ബദാം എന്നിവ പൊടിച്ചത് ചേർത്ത് അലങ്കരിക്കുക. കണ്ടാൽത്തന്നെ നിങ്ങൾക്കിത് ഇഷ്ടമാകും, അപ്പൊ കുടിച്ചു കഴിഞ്ഞുള്ള കാര്യം പറയണ്ടല്ലോ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News