ലഹരി മരുന്നു വേട്ട; കോട്ടയം സ്വദേശികള്‍ പൊലീസ് പിടിയില്‍

പാലക്കാട് ലഹരി മരുന്ന് വേട്ട എല്‍ എസ് ഡി സ്റ്റാമ്പുകളും എം ഡി എം എയുമായി കോട്ടയം സ്വദേശികളായ 2 പേര്‍ പൊലീസിന്റെ പിടിയില്‍. പാലക്കാട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിനടുത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കോട്ടയം പാല രാമപുരം സ്വദേശികളായ അജയ്, അനന്ദു എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയ്യില്‍ നിന്ന് 61 എല്‍ എസ് ഡി സ്റ്റാമ്പുകളും , നാല് മില്ലിഗ്രാം എം ഡി എം എ യും ലഹരി ഗുളികകളും പിടികൂടി.

ഇടനിലക്കാരന്‍ വഴി കോയമ്പത്തൂര്‍ നിന്ന് പാലക്കാട്ടേക്കെത്തിച്ച് വിതരണം ചെയ്യാനുള്ള നീക്കത്തിടെയാണ് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 10 ലക്ഷം രൂപ വില വരും. പ്രതികള്‍ ലഹരി കടത്താന്‍ ഉപയോഗിച്ച പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയുടെ ബൈക്കും പൊലീസ് പിടിച്ചെടുത്തു.

ലഹരി മരുന്ന് പിടികൂടുന്നതിനായി നടത്തുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ജില്ല ലഹരി വിരുദ്ധ സേനയുടേയും, സൗത്ത് പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here