ലൈബ്രറിയിലെ വൈകിയ പുസ്തകങ്ങൾക്ക് പിഴയീടാക്കരുത്; മന്ത്രി ആർ ബിന്ദു

കലാലയങ്ങൾ അടഞ്ഞുകിടന്ന കാലയളവിൽ ലൈബ്രറികളിൽനിന്ന് പുസ്തകമെടുത്ത വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പിഴയീടാക്കുന്നതിൽനിന്ന് ഒഴിവാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.

മന്ത്രി ആർ ബിന്ദു ഉന്നതവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ നിർദ്ദേശം നൽകി. പുസ്തകം തിരിച്ചുനൽകുമ്പോഴുള്ള ദീർഘകാലത്തെ പിഴയൊടുക്കാതെ വിദ്യാർത്ഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News