‘സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരന്തരം ധാര്‍മികമായി ചോദ്യം ചെയ്യപ്പെടും; എന്നാല്‍ പുരുഷന്മാര്‍ ചെയ്യുമ്പോള്‍ ധാര്‍മിക ചോദ്യങ്ങളൊന്നുമില്ല’; സാമന്ത

തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയുടെയും നാഗചൈയന്യയുടെയും വിവാഹമോചന വാര്‍ത്ത സിനിമ ലോകത്ത് ഇപ്പോഴും ചര്‍ച്ചയാവുകയാണ്. ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമെല്ലാം അവസാനം കുറിച്ചു കൊണ്ടാണ് തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത ഇരുവരും പ്രഖ്യാപിച്ചത്. ഇപ്പോള്‍ സാമന്ത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവര്‍ത്തികളെ സമൂഹം രണ്ട് കാഴ്ചപ്പാടിലൂടെ കാണുന്നു എന്നാണ് സാമന്ത പറയുന്നത്.

‘സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരന്തരം ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടും. എന്നാല്‍ പുരുഷന്മാര്‍ ചെയ്യുമ്പോള്‍ ധാര്‍മ്മികമായി ചോദ്യങ്ങളൊന്നുമില്ല. ഇത് വ്യക്തമാക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ നമ്മുക്ക് അടിസ്ഥാനപരമായി ധാര്‍മ്മികതയില്ലെന്നാണ്.’ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് സാമന്ത ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് നാഗ ചൈതന്യയും സാമന്തയും 2017-ല്‍ വിവാഹിതരാകുന്നത്. ഒക്ടോബര്‍ ആറിന് ഇരുവരുടേയും വിവാഹത്തിന് നാല് വയസ് ആകാനിരിക്കെയായിരുന്നു വേർപിരിയൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News