സാമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി മാധ്യമ പ്രവര്‍ത്തകര്‍

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടി മാധ്യമപ്രവര്‍ത്തകര്‍. ഫിലിപ്പീനി മാധ്യമപ്രവര്‍ത്തകയായ മരിയ ആഞ്ചലീറ്റ റെസ്സ, റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി ആന്‍ഡ്രീവിച്ച് മുരാറ്റോ എന്നിവരാണ് സമാധാന പുരസ്‌കാരത്തിന് അര്‍ഹരായത്.

ഫിലിപ്പിനോ- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ മരിയ ആഞ്ചലീറ്റ റെസ്സ രണ്ട് പതിറ്റാണ്ട് സിഎന്‍എന്നിന്റെ അന്വേഷണാത്മക മാധ്യമപ്രവര്‍കയായിരുന്നു. പിന്നീട് 2012-ല്‍ സഹസ്ഥാപകയായി റാപ്ലര്‍ എന്ന വാര്‍ത്താ വെബ്സൈറ്റ് സ്ഥാപിച്ചു. ജനാധിപത്യ സ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിച്ച റാപ്ലര്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെയും പോരാടുന്നു.

1993-ല്‍ ആരംഭിച്ച സ്വതന്ത്ര റഷ്യന്‍ പത്രമായ നോവയ ഗസറ്റയുടെ സഹ സ്ഥാപകനും ചീഫ് എഡിറ്ററുമാണ് ദിമിത്രി ആന്‍ഡ്രീവിച്ച് മുരാറ്റോ. ഭരണ ശക്തികളുടെ ചൂഷണത്തിനെതിരെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്ന ദിമിത്രി വാര്‍ത്തകളില്‍ നിന്ന് അവഗണിക്കപ്പെടുന്ന റഷ്യന്‍ ജനതയുടെ ശബ്ദമാകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും നൊബേല്‍ കമ്മിറ്റി നിരീക്ഷിച്ചു.
‘ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ശാശ്വത അടിത്തറയായ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്’ ആദരവാണ് പുരസ്‌കാരമെന്ന് ഓസ്ലോയിലെ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അറിയിച്ചു.

2020-ല്‍ ലോകത്തിന്റെ വിശപ്പും ഭക്ഷ്യ അരക്ഷിതാവസ്ഥയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദരവര്‍പ്പിച്ച് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News