കെഎഎസില്‍ റാങ്ക് നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കേരള അഡ്മിനിസ്ട്രറേറ്റീവ് സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ മത്സരാര്‍ഥികളേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യപ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് ഏറ്റവും മികച്ച രീതിയില്‍ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കെട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

സ്ട്രീം ഒന്നില്‍ എസ് മാലിനിയും, രണ്ടാം സ്ട്രീമില്‍ അഖില ചാക്കോയും, മൂന്നാം സ്ട്രീമില്‍ അനൂപ് കുമാറും ആദ്യ റാങ്ക് കരസ്ഥമാക്കിയത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ പരീക്ഷകള്‍ നടത്തുവാനും അധിക കാലതാമസമില്ലാതെ ഫലങ്ങള്‍ പ്രഖ്യാപിക്കാനും പി എസ് സിക്ക് സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News