‘ഈ ചൂട് എങ്ങനെ സഹിക്കും? പിന്നെ ഒരു കുളിയാകാമെന്ന് കരുതി’; ചൂടിൽ വലഞ്ഞ രാജവെമ്പാലയെ കുളിപ്പിച്ച് ഒരാൾ, വീഡിയോ വൈറൽ

ഭൂമിയിൽ ചൂട് കൂടുകയാണ്. മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളും അസഹനീയമായ ചൂടിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കാറുമുണ്ട്. അത്തരത്തിൽ ചൂടിൽ വലഞ്ഞ ഒരു രാജവെമ്പാലയ്ക്ക് രക്ഷകനായിരിക്കുകയാണ് ഒരു യുവാവ്. ആരും കണ്ടാൽ ഭയന്ന് പോകുന്ന ഉഗ്രവിഷമുള്ള രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി. എന്നാൽ എവിടെയാണിതെന്നത് വ്യക്തമല്ല.

പാമ്പിന് നല്ല ചൂടും ദാഹവുമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് വെള്ളം തേടി ഒരു റെസിഡൻഷ്യൽ കോളനിയിലെത്തിയതെന്നും പറയപ്പെടുന്നു. അവിടെയുള്ള എല്ലാവരും അതിനെ കണ്ട് ഭയന്ന് ഓടിപ്പോയപ്പോൾ, ദയാലുവായ ഒരു വ്യക്തി അതിനെ രക്ഷിക്കാൻ മുന്നോട്ട് വന്നു. ദുരിതത്തിലായ പാമ്പിനെ അദ്ദേഹം തന്റെ ജീവൻ പോലും വകവയ്ക്കാതെ സഹായിക്കാൻ തീരുമാനിച്ചു. ആക്രമണത്തിന്റെ യാതൊരു ലക്ഷണവും കാണിക്കാത്തതിനാൽ ആ മനുഷ്യൻ ബക്കറ്റിൽ വെള്ളം നിറച്ച് പാമ്പിനെ കുളിപ്പിച്ചു.

കൂടാതെ, കുടിവെള്ളവും നൽകി. helicopter_yatra_എന്ന ഉപയോക്താവ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഹൃദയസ്പർശിയായ അദ്ദേഹത്തിന്റെ പ്രവൃത്തി കണ്ട് എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു. പാമ്പിനെ സഹായിച്ചതിന് ആളുകൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ വിഷമുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം അപകടം ഉണ്ടാക്കുമെന്നതും ഓർക്കേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here