ഒമാന്‍ ഷഹീന്‍ ചുഴലിക്കാറ്റ്; നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു

ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ശുചീകരണ ക്യാമ്പയിന്‍ പുരോഗമിക്കുന്നു. രാജ്യത്തിന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്നുമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ മുസന്ന, സുവൈക്ക്, ഖാബൂറാ, സഹം എന്നീ വിലായാത്തുകളിലെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഈ മേഖലയില്‍ ദുരിതത്തിലകപ്പെട്ട ഒമാന്‍ സ്വദേശികള്‍ക്കും, സ്ഥിരതാമസക്കാരായ പ്രവാസികള്‍ക്കും പിന്തുണ നല്‍കികൊണ്ട് വന്‍ തോതിലുള്ള ദേശീയ സന്നദ്ധ പ്രവര്‍ത്തനത്തിനാണ് ഒമാന്‍ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. വന്‍ ജനപങ്കാളിത്തത്തോടെ നടക്കുന്ന വെള്ളിയാഴ്ചയിലെ പ്രവര്‍ത്തനങ്ങള്‍ ഒമാന്റെ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. വാരാന്ത്യമായതിനാല്‍ അനേകം പ്രവാസി മലയാളി കൂട്ടായ്മകളും ഈ ശുചികരണ ക്യാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്.

ഒമാനിലെ സന്നദ്ധ സംഘങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. ഷഹീന്‍ ചുഴലിക്കാറ്റ് മൂലം വടക്കന്‍ ബാത്തിനയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സംഘടിതവും സംയോജിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്നദ്ധ സംഘടനകളുടെ ഈ രജിസ്‌ട്രേഷന്‍ പ്രക്രിയ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News