മൗത്ത് വാഷ് ഉപയോഗിച്ചാൽ കൊവിഡിൽ നിന്ന് രക്ഷനേടാനാകുമോ? പഠനം പറയുന്നത് ഇങ്ങനെ

കൊവിഡ് വരാതിരിക്കാൻ ഒട്ടേറെ പ്രതിരോധ മാർഗങ്ങളുണ്ട്. രോഗത്തെ പ്രതിരോധിക്കാൻ പല വഴികളും കേൾക്കാറുള്ളതാണ് നാം. അത്തരത്തിലൊരു പാദനത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.
ദിവസവും മൗത്ത് വാഷ് ഉപയോ​ഗിച്ച് വായ കഴുകുന്നത് കൊവിഡിൽ നിന്ന് സംരക്ഷിച്ചേക്കുമെന്നാണ് പഠനം പറയുന്നത്. മൗത്ത് വാഷ് ഉപയോഗിക്കുന്നത് കൊവിഡ് അണുബാധയുടെ തീവ്രത കുറയ്ക്കുമെന്ന് പഠനത്തിൽ പറയുന്നു. കെയ്റോ യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. വായയുടെ ശുചിത്വവും അവരുടെ ലക്ഷണങ്ങളുടെ തീവ്രതയെ കുറിച്ച് പരിശോധിച്ചു.

വായ എപ്പോഴും ശുചിത്വത്തോടെ സൂക്ഷിക്കുന്ന ആളുകൾക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനത്തിന് നേതൃത്വം നൽകിയ ഡോ. അഹമ്മദ് മുസ്തഫ ബസൂനി പറഞ്ഞു. അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി മിഡിൽ ഈസ്റ്റ് 2021 ലെ ഒരു യോഗത്തിൽ പഠനം അവതരിപ്പിച്ചിട്ടുണ്ട്.

കൊവിഡ് വൈറസുകൾ ശ്വാസകോശത്തിൽ എത്തുന്നതിനുമുമ്പ് തൊണ്ടയിൽ എത്തുകയും അവിടെ ഏറെദിവസം നിലനിൽക്കുകയും ചെയ്യുമെന്ന് ഡോ. അഹമ്മദ് പറയുന്നു. വായും തൊണ്ടയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകുന്നതിലൂടെ വൈറസിനെ നശിപ്പിച്ച് രോഗം പടരുന്നത് തടയാനാവുമെന്നും പഠനത്തിൽ പറയുന്നു. കൊവിഡിന്റെ തീവ്രത തടയുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള വായയുടെ ശുചിത്വവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News