നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി ബത്തേരിയിലെത്തിച്ചത്‌ മൂന്നരക്കോടി രൂപ

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചെലവഴിച്ച കോടികളുടെ കണക്ക്‌ കൈരളി ന്യൂസിന്. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ ജില്ലാ പ്രസിഡന്റിന്‌ നൽകിയ ഡിജിറ്റൽ രേഖകളാണ്‌ പുറത്തായത്‌.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ബത്തേരി മണ്ഡലത്തിൽ മാത്രം ബിജെപി ചിലവഴിച്ചിരിക്കുന്നത് മൂന്നരക്കോടി രൂപയാണ്. എന്നാൽ ബിജെപി തെരഞ്ഞെടുപ്പ്‌ കമ്മീഷനിൽ നൽകിയത്‌ 17 ലക്ഷത്തിന്റെ കണക്കുകൾ മാത്രമാണ്. അമിത്ഷായുടെ സന്ദർശനത്തിന് വേണ്ടി മാത്രം 68,25000 രൂപ ചെലവഴിച്ചെന്ന് രേഖകളിൽ നിന്നും വ്യക്തമാണ്.

അതേസമയം, വയനാട് മണ്ഡലത്തിൽ ബിജെപിയിൽ വീണ്ടും കൂട്ടരാജി. എസ് സി മോർച്ച ബത്തേരി നിയോജകമണ്ഡലം കമ്മറ്റിയും രാജിവെച്ചു. പ്രസിഡൻറ് വിശ്വനാഥന്റെ നേതൃത്വത്തിൽ 7 അംഗ കമ്മറ്റിയാണ്‌ രാജിവെച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here